പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന ഇൻഷുറൻസ് തുക കൈമാറി
താമരശ്ശേരി:
ചമൽ കേരള ഗ്രാമീൺ ബാങ്കിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയായ പി.എം.എസ്.ബി.വൈ. പ്രകാരം ചമൽ കണ്ണൻ കുന്നുമ്മൽ ഖാദർ എന്നവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുക കൈമാറി.
2023 ഏപ്രിൽ മാസം താമരശ്ശേരി പള്ളിപ്പുറത്ത് ഉണ്ടായ വാഹന അപകടത്തെ തുടർന്ന് കണ്ണൻ കുന്നുമ്മൽ ഖാദർ മരണപ്പെട്ടത്.
ഖാദറിന്റെ ഭാര്യ റെജീനയ്ക്ക് വാർഡ് മെമ്പർ അനിൽ ജോർജ് ഇൻഷുറൻസ് തുക വിതരണം ചെയ്തു .
ബാങ്ക് മാനേജർ എം. പ്രീതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാഫ് ജോജി വർഗ്ഗീസ്, ബെറ്റർ ബാലൻ എന്നിവർ സംസാരിച്ചു.