Tuesday, February 4, 2025
GENERAL

കെഎസ്ആർടിസിയിൽ‌ 3034 ജീവനക്കാരെ സ്ഥലം മാറ്റി

തിരുവനന്തപുരം: 
കെഎസ്ആർടിസിയിൽ‌ കൂട്ടസ്ഥലമാറ്റം നടപ്പാക്കുന്നു. 3034 ജീവനക്കാരെ ഇതിനോടകം തന്നെ സ്ഥലം മാറ്റി. കണ്ടക്‌ടർ, സ്റ്റോർകീപ്പർ, ഡ്രൈവർ വിഭാഗത്തിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ്  ഈ നടപടി. യൂണിറ്റുകളുടെ എതിർപ്പിനെ തുടർന്ന് നേരത്തെ ഉത്തരവ് മരവിപ്പിച്ചിരുന്നു. 1578 ഡ്രൈവർമാരെയും 1348 കണ്ടക്‌ടർമാരെയും സ്റ്റോർകീപ്പർ വിഭാഗത്തിലെ ജീവനക്കാരെയുമാണ് സ്ഥലം മാറ്റിയത്.