കൊടുവള്ളിയില്‍ വൈദ്യുതി തൂണില്‍ തീപിടിച്ചു
കൊടുവള്ളി: വൈദ്യുതി തൂണില്‍ തീപിടിച്ചത് ആശങ്ക പരത്തി. ദേശീയപാതയില്‍ കൊടുവള്ളി ടൗണില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് പോകുന്ന ഭാഗത്തെ വൈദ്യുതി തൂണിലാണ് ബുധനാഴ്ച വൈകിട്ട് 5.15 ഓടെ തീപിടുത്തമുണ്ടായത്. എച്ച്ടി ലൈനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി തൂണില്‍ സ്ഥാപിച്ചിരുന്ന സ്വകാര്യ കേബിള്‍ സ്ഥാപനത്തിന്റെ വയറുകളും ഉപരണങ്ങളും കത്തിനശിച്ചു.
തൂണില്‍ തീ പടരുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ചു. ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം നാട്ടുകാരുടെയും കൊടുവള്ളി പൊലീസിന്റെയും സഹായത്തോടെ വെള്ളമൊഴിച്ചു തീകെടുത്തി. നരിക്കുനിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി.