പരപ്പൻപൊയിലിൽ നാടിനൊരു മൈതാനം പദ്ധതി: മൈതാനം കളിക്ക് അനുയോജ്യമാക്കുന്നതിന് തുടക്കം
താമരശ്ശേരി:
നാടിനൊരു മൈതാനം പദ്ധതി പരപ്പൻ പൊയിലിൽ യാഥാർത്ഥ്യമാവുകയാണ്. കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്ന സ്ഥലങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഏറെറടുത്ത സ്ഥലം എത്രയും പെട്ടെന്ന് കളിക്ക് അനുയോജ്യമാക്കുന്നതിന്റെ തുടക്കം കൊടുവള്ളി എം.എൽ.എ. ഡോ.എം.കെ.മുനീർ നിർവ്വഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് കെ.എം.അഷ്റഫ്മാസ്റ്റർ, കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം ചെയർമാൻ എ. അരവിന്ദൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി. അയ്യൂബ് ഖാൻ മെമ്പർ, എ.കെ. കൗസർ,പി.സി.അബ്ദുൽ അസീസ്, കൗൺസിലർ സുഷ്നി, ബഷീർ. പി.വി. പി.പി. ഹാഫിസ് റഹ്മാൻ,എ.പി. മൂസ്സ, എ.പി.ഉസ്സയിൻ, വൽസൻ മേടോത്ത്, കെ സി താഹിർ, പി.കെ. സുഹൈൽ,എ സി രവി കുമാർ, മുഹമ്മദ്ക്കുട്ടി. ടി,എ.സി. ഗഫൂർ, പി. പി.സി അബ്ദുള്ള,എ.പി.സി. ജംഷി, സഹദേവൻ,എം.പി. മുസ്സ , എം.കരീം ഹാജി എന്നിവർ സംസാരിച്ചു. നാടിനൊരു മൈതാനം ജനകീയ കമ്മറ്റി കൺവീനർ പി.സി. അഹമ്മദ് റഷീദ് സ്വാഗതവും പി.സി. അസ്ലം നന്ദിയും പറഞ്ഞു.