Tuesday, February 4, 2025
LATEST NEWS

പി.എസ്.സി. വൺ ടൈം സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും, അപേക്ഷ സമർപ്പണവും സംഘടിപ്പിച്ചു

താമരശ്ശേരി:
സീഡ് താമരശ്ശേരി യുടെ നേതൃത്വത്തിൽ പി.എസ്.സി. വൺ ടൈം സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും, വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ സമർപ്പണവും നടന്നു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. സീഡ് ചെയർമാൻ എ.കെ.അബ്ബാസ് ആദ്യക്ഷത വഹിച്ചു. കെസി. മുഹമ്മദ്‌ മാസ്റ്റർ, എം.എ. യൂസുഫ് ഹാജി, കെ.സി. ബഷീർ, അഹമ്മദ്ക്കുട്ടി അണ്ടോണ, മുഹമ്മദ്‌.കെ., എം.പി. മജീദ് മാസ്റ്റർ, ഉസ്മാൻ ചെമ്പ്ര, മജീദ് മാസ്റ്റർ കുടുക്കിൽ, മജീദ് മൗലവി കല്ലുള്ളതോട്, റഷീദ് വട്ടകുണ്ട്, പി.എം.എ. റഹീം, ഹുസൈൻ.എം.പി., അബ്ദുല്ലകുട്ടി മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ റഷീദ് പാലക്കൽ സ്വാഗതവും, ട്രഷറർ ഹുസൈൻ.സി. നന്ദിയും
പറഞ്ഞു.