Friday, May 2, 2025
DISTRICT NEWS

ശാന്തി ഹോസ്പിറ്റലിൽ വിവിധ സംരംഭങ്ങൾക്കു തുടക്കം

ആരോഗ്യ മേഖലയിൽ കേരളം ലോകോത്തര നിലവാരത്തിൽ: മന്ത്രി മുഹമ്മദ് റിയാസ്

ഓമശ്ശേരി:
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കമായി.
ആശുപത്രിയിൽ പുതുതായി ആരംഭിച്ച
കാത്ത് ലാബിൻ്റെയും കാർഡിയാക് ഓ.പി.ഡി ബ്ലോക്കിൻ്റെയും ഉദ്ഘാടനം
പൊതു മരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
ജനങ്ങളുടെ ആശ്വാസ കേന്ദ്രമായി ആശുപത്രികൾ മാറണം. പൊതു ജനാരോഗ്യ മേഖലയിൽ കേരളം ലോകോത്തരമാണ്. കോവിഡ് കാലത്ത് നാം ഇത് അനുഭവിച്ചതാണ് മന്ത്രി പറഞ്ഞു.
പുതുതായി നിർമ്മിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദും കാർഡിയാക് കെയർ യൂനിറ്റ് പി.ടി.എ.റഹീം എം.എൽ.എയും
വിപുലീകരിച്ച അത്യാഹിത വിഭാഗം എം.കെ. മുനീർ എം.എൽ.എയും ആശുപത്രിയിൽ പുതുതായിസജ്ജീകരിച്ച സോളാർ സിസ്റ്റം ലിൻ്റോ ജോസഫ് എം.എൽ.എയും നിർവഹിച്ചു. നവീകരിച്ച ഡയാലിസിസ് സെൻ്റർ ഇംപെക്സ് ഗ്രൂപ്പ് ചെയർമാൻ സി.നുവൈസും എമർജൻസി ഡിപ്പാർട്ട്മെൻ്റ് ഫാർമസി
മിനാർ ഗ്രൂപ്പ് എം.ഡി. എ.മുഹമ്മദ് ഷാഫിയും കാർഡിയാക് ഫാർമസി ദുബൈ അൽ റാഷിദിയ അൽ നൂർ പോളി ക്ലിനിക് ചെയർമാൻ ടി. അഹമ്മദും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി. മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു.മാധ്യമം, മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദു റഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഗംഗാധരൻ, താമരശ്ശേരി രൂപത മോൺസിഞ്ഞോർ എബ്രഹാം വയലിൽ,വർക്കല ശിവഗിരി മഠം സ്വാമി ജ്ഞാന തീർഥ, ഫൈസൽ പൈങ്ങോട്ടായി, ഫാത്തിമ അബു, സി.എ.ആയിശ,ഡോ. പി.സി. അൻവർ, ഒ.പി. അബ്ദുസലാം, എം.കെ. അബ്ദുറഹിമാൻ തറുവയ്, എ. മൊയ്തീൻകുട്ടി മൗലവി, ഡോ ഷഫീഖ് മാട്ടുമ്മൽ, കെ.എം. അബ്ദുലത്തീഫ്, ഡോ. എൻ. എസ്.ശിവമൂർത്തി, ഇ.കെ.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് സഫ്‌വാൻ പ്രാർഥന നടത്തി.
വി.എം.ഉമ്മർ,കെ.ബാബു,ഒ.എം ശ്രീനിവാസൻ, ടി. ശ്രീനിവാസൻ, കെ.ടി.നസീമ ശിഹാബുദീൻ വെളിമണ്ണ, എ.കെ. അബ്ദുല്ല, റാസിഖ് അഹ്മദ്, സിദ്ദീഖ് പുറായിൽ, കെ.പി. മുഹമ്മദലി,ഖൽദൂൻ,ഇമ്പിച്ചാലി, എം.പി.സി. നാസർ,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
1988 ൽ കേവലം ക്ലിനിക്കായി ആരംഭിച്ച ശാന്തി ഹോസ്പിറ്റൽ ഇന്ന് മലബാറിലെ പ്രധാനപ്പെട്ട ആതുരാലയങ്ങളിൽ ഒന്നാണ്. കാത്ത് ലാബ് ആരംഭിക്കുന്നതോടെ മലയോര മേഖലയിലെ നിരവധി രോഗികൾക്കു അടിയന്തിര ചികിത്സ ലഭ്യമാക്കാൻ കഴിയും. പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ശഫീഖ് മാട്ടുമ്മലാണ് കാർഡിയോളജി ഡിപ്പാർട്ട്മെൻ്റിനു നേതൃത്വം നൽകുക.