Saturday, April 19, 2025
DISTRICT NEWS

കുതിരവട്ടം പപ്പു അനുസ്മരണം ഞായറാഴ്ച

കോഴിക്കോട്:
ഹാസ്യനടനും, സ്വഭാവനടനുമായിരുന്ന കുതിരവട്ടം പപ്പുവിന്റെ 24-ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഫെബ്രുവരി 25 ഞായറാഴ്ച വൈകിട്ട് 2.30 ന് ആചരിക്കാൻ മലയാള ചലച്ചിത്ര കാണികളുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
കോഴിക്കോട് ചാലപ്പുറം മൂരിയാട് പാലത്തിനു സമീപം മാനുവൽ കോമ്പൗണ്ടിൽ മലയാള ചലച്ചിത്രകാണികൾ ( മക്കൾ) ഓഫീസ് അങ്കണത്തിൽ സംസ്ഥാന പ്രസിഡണ്ട് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനം കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക – ചലച്ചിത്ര – സീരിയൽ – നാടക – സാഹിത്യ മേഖലയിലെ പ്രശസ്തരും ചടങ്ങിൽ സംബന്ധിക്കും.