Tuesday, February 4, 2025
GENERALPolitics

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സി‌പിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം:
ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന
സി‌പിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ഒരു സംസ്ഥാനമന്ത്രിയും ഒരു രാജ്യസഭ എം.പിയും രണ്ട് എം.എൽ.എമാരും ഉൾക്കൊള്ളുന്നതാണ് സ്ഥാനാർത്ഥികൾ. സി‌പിഐ എം പൊളിറ്റ് ബ്യൂറോ അംഗം  എ. വിജയരാഘവൻ പാലക്കാട്ടും കേന്ദ്ര  കമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും കെ.കെ. ശൈലജ വടകരയിലും കെ. രാധാകൃഷ്ണൻ ആലത്തൂരിലും മത്സരിക്കും. സംസ്ഥാന കമ്മിറ്റിഅംഗങ്ങളും ജില്ലാ സെക്രട്ടറിമാരുമായ  എം.വി. ജയരാജൻ കണ്ണൂരും വി.ജോയി ആറ്റിങ്ങലിലും എം.വി. ബാലകൃഷ്ണൻ കാസർകോടും മത്സരിക്കും. മുൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ചാലക്കുടിയിലും സിറ്റിങ് എംപി എ.എം. ആരിഫ് ആലപ്പുഴയിലും എംഎൽഎ കൂടിയായ നടൻ എം. മുകേഷ് കൊല്ലത്തും ജനവിധി തേടും. മുൻ എംപി ജോയ്സ് ജോർജ് ഇടുക്കിയിലും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്  മലപ്പുറത്തും കെഎസ്‌‌ടിഎ സംസ്ഥാന നേതാവ് കെ.ജെ. ഷൈൻ എറണാകുളത്തും  മുൻ മുസ്ലീംലീഗ്‌ നേതാവ്‌ കെ.എസ്. ഹംസ പൊന്നാനിയിലും മത്സരിക്കും.
പാർട്ടി  സിപിഐ എം മത്സരിക്കുന്ന 15 മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരുകൾ   പ്രഖ്യാപിച്ചത്‌.

ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി  എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൽ.ഡി.എഫ്. സ്ഥാനാർത്ഥികളായി. എൽഡിഎഫ് ധാരണപ്രകാരം സംസ്ഥാനത്തെ 20 സീറ്റിൽ 15 ഇടത്താണ് സിപിഐ എം മത്സരിക്കുന്നത്. നാലിടത്ത് സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് മാണിയുമാണ് മത്സരിക്കുന്നത്.

  • കേരളത്തിലെ  എൽഡിഎഫ് സ്ഥാനാർഥികൾ
  • കാസർകോഡ് – എം.വി.ബാലകൃഷ്ണൻ (സിപിഐഎം‍)
  • കണ്ണൂർ – എം.വി. ജയരാജൻ (സിപിഐ എം‍)
  • വടകര – കെ.കെ. ശെെലജ (സിപിഐ എം‍)
  • വയനാട് – ആനി രാജ (സിപിഐ)
  • കോഴിക്കോട് – എളമരം കരീം (സിപിഐ എം‍)
  • മലപ്പുറം – വി.വസീഫ് (സിപിഐ എം‍)
  • പൊന്നാനി – കെ.എസ്. ഹംസ (സിപിഐ എം‍)
  • പാലക്കാട് – എ. വിജയരാഘവൻ (സിപിഐ എം‍)
  • ആലത്തൂർ – കെ.രാധാകൃഷ്ണൻ (സിപിഐ എം‍)
  • തൃശൂർ –  വി.എസ്. സുനിൽകുമാർ (സിപിഐ)
  • ചാലക്കുടി – സി.രവീന്ദ്രനാഥ് (സിപിഐ എം‍)
  • എറണാകുളം – കെ.ജെ. ഷെെൻ (സിപിഐ എം‍)
  • ഇടുക്കി – ജോയ്സ് ജോർജ് (സിപിഐ എം‍)
  • കോട്ടയം – തോമസ് ചാഴിക്കാടൻ (കേരള കോൺ​ഗ്രസ് എം)
  • ആലപ്പുഴ – എ.എം. ആരിഫ് (സിപിഐ എം‍)
  • മാവേലിക്കര – സി.എ. അരുൺകുമാർ (സിപിഐ )
  • പത്തനംതിട്ട – ഡോ. ടി.എം. തോമസ് ഐസക് (സിപിഐ എം‍)
  • കൊല്ലം – എം.മുകേഷ് (സിപിഐ എം‍)
  • ആറ്റിങ്ങൽ – വി.ജോയി (സിപിഐ എം‍)
  • തിരുവനന്തപുരം – പന്ന്യൻ രവീന്ദ്രൻ  (സിപിഐ)