Tuesday, February 4, 2025
DISTRICT NEWSGENERALKERALA NEWS

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ ഇന്ന് നിർണായകം

ഷിരൂർ
മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ ഇന്ന് നിർണായക ദിവസം. തിരച്ചിലിന്റെ പത്താം ദിവസമായ ഇന്ന് ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന നൽകുക. ഇതിനായി ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച മേജർ ജനറൽ ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും.
ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തിയാകും
അർജുനുണ്ടോ എന്ന് സ്‌ഥിരീകരിക്കുക. തുടർന്ന് ലോറിയെ ലോക്ക് ചെയ്
പൊക്കിയെടുക്കാനുള്ള ശ്രമങ്ങളാരംഭിക്കും. തിരച്ചിൽ.നടക്കുന്ന സ്‌ഥലത്തേക്ക് മാധ്യമ
പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങളും വിവരങ്ങളും രണ്ടു മണിക്കൂർ ഇടവിട്ട്
നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ
പൂർത്തിയാക്കുകയാണ് ലക്ഷ്യം.