Tuesday, February 4, 2025
Uncategorized

കൊടുവള്ളി ടൗണില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

കൊടുവള്ളി: കൊടുവള്ളി ടൗണില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ദേശീയപാതയില്‍ കൊടുവള്ളി സ്റ്റേറ്റ് ബാങ്കിന് എതിര്‍വശത്താണ് അപകടം. ഇരിഞ്ഞാലക്കുടയില്‍ നിന്ന് കാലിത്തീറ്റ കയറ്റി വയനാട് തരിയോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ദിശ മാറി വലതു ഭാഗത്തേക്ക് കയറി മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ലോറിയുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു.

ഇടിയുടെ ആഘാതത്തില്‍ സഹായി പുറത്തേക്ക് തെറിച്ചു വീണു. കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ സ്ഥലത്തെത്തിയ കൊടുവള്ളി പൊലീസും ഓട്ടോതൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. ചെറിയ പരിക്കുകളോടെ ര്ക്ഷപ്പെട്ട ഡ്രൈവറും സഹായിയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.