ജില്ലാ ഫൂട്ട് വോളി ചാംപ്യൻഷിപ്പിന് തുടക്കം
കോഴിക്കോട്:
കോഴിക്കോട് ജില്ലാ ഫൂട്ട് വോളി ചാംപ്യൻഷിപ് കോഴിക്കോട് ബീച്ചിൽ ആരംഭിച്ചു. ചാമ്പ്യൻഷിപ്പ് കേരള ഫൂട്ട് വോളി അസോസിയേഷൻ വൈസ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ട് വോളി അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. എം. മുജീബ് റഹ്മാൻ, ഡോ. സുജീറ പ്രതോഷ് കുമാർ എന്നിവർ സംസാരിച്ചു.
ഫൂട്ട് വോളി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഏ.കെ. മുഹമ്മദ് അഷ്റഫ് സ്വാഗതവും അമൽ സേതുമാധവൻ നന്ദിയും പറഞ്ഞു.
പുരുഷ വിഭാഗത്തിൽ യുവ സ്പോർട്സ് അക്കാദമി കടലുണ്ടിയും കുന്നമംഗലം സ്പോർട്സ് അക്കാദമിയും ഫൈനലിൽ പ്രവേശിച്ചു.
വനിത വിഭാഗത്തിൽ ഡൈനാമിക് എഫ് സി കാലിക്കറ്റും സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂളും ഫൈനലിൽ പ്രവേശിച്ചു.