ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതി വീണ്ടും പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്:
യുവതിയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസ്സിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി അറസ്റ്റിലായി. വെള്ളിപറമ്പ് മനിശ്ശേരിപറമ്പിൽ വി-ലൈൻ അപ്പാർട്ട്മെന്റെിൽ താമസിക്കുന്ന വിരാജി (50 )നെ യാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത് .
ജൂലൈ 2024ൽ വെള്ളിപറമ്പ് സ്വദേശിനി പ്രതിയുടെ വിടിന്റെ പരിസരത്തുകൂടെ പോകുമ്പോൾ പ്രകോപനമൊന്നും കൂടാതെ പ്രതി യുവതിയെ അസഭ്യം പറയുകയും, ആക്രമിക്കുകയും സ്വർണ്ണമാല തട്ടിപ്പറിച്ച് കൊണ്ടുപോവുകയും ചെയ്ത കേസിൽ ജാമ്യത്തിൽ കഴിയവെ 24.02.25 ന് പ്രതി കോടതിയിൽ വെച്ച് യുവതിക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയും യുവതിയുടെ വീഡിയോ മൊബൈലിൽ എടുക്കുകയും ചെയ്തു .തുടർന്ന് പ്രതിയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.