ഡോ. ശാന്തറാമിന്റെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു
പുതുപ്പാടി;
പുതുപ്പാടി പ്രദേശത്തു നാല്‍പത്തി മൂന്നു വര്‍ഷക്കാലം സൗജന്യ നിരക്കില്‍ വൈദ്യ സേവനം ചെയ്ത് പുതുപ്പാടിയുടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന ഡോക്ടര്‍ ശാന്തറാമിന്റെ വീട് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സന്ദര്‍ശിച്ചു. ബന്ധുമിത്രാദികളെ അനുശോചനം അറിയിച്ചു .ഐ.എന്‍.എല്‍. ജില്ലാ സെക്രട്ടറി നാസര്‍ ടി.കെ, മണ്ഡലം പ്രസിഡണ്ട് പി.വി. സലാം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫൈസല്‍ തിരുവമ്പാടി ,അബൂബക്കര്‍, ശിഹാബ് മണല്‍ വയല്‍, മുഹമ്മദ് മാവുളള കണ്ടി.ടിപി മൊയ്തീന്‍ കുട്ടി, ഒ.കെ സത്താര്‍, ഹംസ മുസ്ലിയാര്‍, നാസര്‍ ക്ലാസിക്, സൈനു, എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.