എം.വി. ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം:
സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കോടിയേരി ബാലകൃഷ്‌ണന് കഴിയാത്ത സാഹചര്യത്തിൽ എം.വി. ഗോവിന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം.എ ബേബി, എ വിജയരാഘവൻ എന്നിവർ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. ഇ.പി ജയരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന മന്ത്രിയാണ് എം.വി. ഗോവിന്ദൻ.